പൂവാർ : ദിവസങ്ങളായി പെയ്യുന്ന ശക്തമായ മഴയിൽകോട്ടുകാൽ പഞ്ചായത്തിലെ തീരദേശ മേഖലയായ അടിമലത്തുറ, അമ്പലത്തുമൂല വാർഡുകളിൽ വെള്ളക്കെട്ട്. നിരവധി വീടുകളിൽ വെള്ളം കയറി. നാട്ടുകാരുടെ പരാതിയെ തുടർന്ന് എത്തിയ പഞ്ചായത്ത് അധികൃതർ ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റി വെള്ളം ഒഴുക്കിവിടുന്നതിനുള്ള ശ്രമം ആരംഭിച്ചു.
ഇതോടൊപ്പം മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യാനുള്ള നടപടികളും സ്വീകരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കെ.ചന്ദ്രലേഖ, വാർഡ് മെമ്പർമാരായ ജെറോം, ആശ , പ്രൊജക്റ്റ്
അസിസ്റ്റന്റ് ആർ.രാഹുൽ, ക്ലാർക്ക് അനീഷ്, വില്ലേജ് ഓഫീസർ യേശുദാസ് എന്നിവരുടെ നേതൃത്വത്തിലാണ് നടപടി.
ഇന്നലെ വൈകുന്നേരം മഴക്ക് ശമനമുണ്ടായതുകാരണം വെള്ളം വേഗത്തിൽ ഒഴുക്കിവിടാനായെന്നും അധികൃതർ അറിയിച്ചു.